ഔട്ട് ലെറ്റിലേക്ക്

പാലക്കാട്: സംസ്ഥാന സർക്കാർ ഉത്പാദിപ്പിക്കുന്ന പുതിയ ബ്രാൻഡിയുടെ പേര് ‘ മിന്നൽ മാജിക് ‘. പാലക്കാട് മലബാർ ഡിസ്റ്ററിയിൽ ഉത്പാദിപ്പിക്കുന്ന ബ്രാൻഡി അരലിറ്ററിന് 400 രൂപയാണ് വില. ബ്രാൻഡിയുടെ പേരും വിലയും എന്താകുമെന്ന കാര്യത്തിൽ സസ്പെൻസ് തുടരുന്നതിനിടെയാണ് കൂടുതൽ വിവരങ്ങൾ പുറത്തുവരുന്നത്. മുൻപ് മലബാർ മിസ്റ്ററി എന്ന പേരായിരുന്നു പുറത്തുവന്നത്.

പാലക്കാട് നടക്കുന്ന നിർമാണോദ്ഘാടന ചടങ്ങിൽ എക്സൈസ് മന്ത്രി എംപി രാജേഷ് പേര് പ്രഖ്യാപിക്കും. 13,500 കെയ്സ് മദ്യമാണ് ഓരോ ദിവസവും ഉത്പാദിപ്പിക്കുക. തുടക്കത്തിൽ അരലിറ്റർ കുപ്പികളിലാണ് ഉത്പാദനം നടക്കുന്നത്. പിന്നീട് ഒരു ലിറ്ററിലേക്ക് മാറും. ഒരു മാസത്തിനകം മിന്നൽ മാജിക് സംസ്ഥാനത്തെ ബെവ്കോ ഔട്ട് ലെറ്റുകളിൽ എത്തും.

ബ്രാൻഡി ഉത്പാദനത്തിന് ഓരോ ദിവസവും ഒരുലക്ഷം ലിറ്റർ വെള്ളമാണ് ആവശ്യമയി വരുക. തുടക്കത്തിൽ മലമ്പുഴ ശുദ്ധജല പ്ലാൻ്റിൽ നിന്നും പിന്നീട് മഴവെള്ള സംഭരണി ഉൾപ്പെടെയുള്ള സംവിധാനങ്ങൾ സജ്ജമാക്കി വെള്ളം ശേഖരിച്ച് മദ്യം നിർമിക്കാനായി ഉപയോഗിക്കും. ഇത്തരത്തിൽ വെള്ളത്തിന് തടസ്സമില്ലാതെ ഉത്പാദനം തുടരാൻ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

നിലവിൽ രാജസ്ഥാനിലെ ഒരു കമ്പനിയിൽ നിന്നാണ് മദ്യ നിർമാണത്തിന് ആവശ്യമായ സ്പിരിറ്റ് എത്തിക്കുന്നത്. ടെൻഡർ നടപടികളിലൂടെയാണ് ഇതിനായി കമ്പനികളെ തെരഞ്ഞെടുക്കുന്നത്. 26 വെയർ ഹൗസുകളിലേക്ക് ഇവിടെ നിന്ന് ബ്രാൻഡി എത്തിക്കും.

 Touch once in screen for audio! Call to book Early Brain Mapping for your child: 9567126829

 

Leave a Reply

Your email address will not be published. Required fields are marked *

Back To Top