പാറശാല : എസ് എൻ ഡി പി യോഗം പാറശാല യൂണിയനിൽപ്പെട്ട ആനാവൂർ തേരണി ശാഖയിൽ വനിതാ സംഘം, കുടുംബയൂണിറ്റ് എന്നിവയുടെ രൂപീകരണ യോഗം യൂണിയൻ അഡ്മിനിസ്ട്രേറ്റർ ജയൻ എസ് ഊരമ്പ് ഉദ്ഘാടനം ചെയ്തു. പാറശാല യൂണിയൻ വനിതാ സംഘം പ്രസിഡന്റ് ഗിരിജകുമാരി അദ്ധ്യക്ഷത വഹിച്ചു.
ശാഖയിലെ വനിതാ സംഘം ഭാരവാഹികളായി സജിനി (പ്രസിഡന്റ്),ഗ്രീഷ്മ (വൈസ് പ്രസിഡന്റ്),ബിന്ദു (സെക്രട്ടറി) എന്നിവരെ തിരഞ്ഞെടുത്തു. യൂണിയൻ വനിതാ സംഘം സെക്രട്ടറി അജിതകുമാരി തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങൾക്ക് ആശംസകൾ നേർന്നു.
